മുൻ ബാർസ പരിശീലകൻ ടെറി വെനബിൾസ് അന്തരിച്ചു
Mail This Article
×
ലണ്ടൻ ∙ ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ബാർസിലോന ക്ലബ്ബിന്റെയും മുൻ പരിശീലകൻ ടെറി വെനബിൾസ് (80) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു. 1996 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലേക്കു നയിച്ച വെനബിൾസ് 1984–87 കാലഘട്ടത്തിൽ ബാർസിലോനയുടെയും പിന്നീട് 1991 വരെ ടോട്ടനം ഹോട്സ്പറിന്റെയും പരിശീകനായിരുന്നു.
ബാർസയ്ക്കൊപ്പം ലാലിഗ കിരീടവും ടോട്ടനത്തിനൊപ്പം എഫ്എ കപ്പും നേടി. പരിശീലകനാവും മുൻപ് ചെൽസി, ടോട്ടനം, ക്യുപിആർ, ക്രിസ്റ്റൽ പാലസ് ക്ലബ്ബുകൾക്കു വേണ്ടി കളിച്ചു. ഇംഗ്ലണ്ട് ടീമിനു വേണ്ടി 2 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു.
English Summary:
Former Barca coach Terry Venables passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.