ADVERTISEMENT

മഡ്രിഡ് ∙ ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാമിന്റെ ഗോളടിയിൽ റയൽ മഡ്രിഡിന്റെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ആൽഫ്രഡോ ഡിസ്റ്റെഫാനോ എന്നിവരുടെ റെക്കോർഡും തകർന്നു. റയൽ മഡ്രിഡിനു വേണ്ടി ആദ്യ 15 മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡാണ് ബെലിങ്ങാം സ്വന്തമാക്കിയത്.

ഇന്നലെ സ്പാനിഷ് ലീഗ് ഫുട്ബോളിൽ കാഡിസിനെതിരെ റയലിന്റെ 3–ാം ഗോൾ നേടിയതോടെ ബെലിങ്ങാമിന് 15 കളികളിൽ 14 ഗോളുകളായി. ക്രിസ്റ്റ്യാനോയും ഇതിഹാസതാരം ഡിസ്റ്റെഫാനോയും ആദ്യ 15 കളികളിൽ റയലിനു വേണ്ടി 13 ഗോളുകൾ നേടിയിരുന്നു. കാഡിസിനെതിരെ ബ്രസീലിയൻ താരം റോഡ്രിഗോ ഇരട്ടഗോളും നേടിയതോടെ റയലിന്റെ ജയം 3–0ന്. 14, 64 മിനിറ്റുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകൾ. ജയത്തോടെ 35 പോയിന്റായ റയൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. 34 പോയിന്റുള്ള ജിറോണയാണ് രണ്ടാമത്.

English Summary:

Jude Bellingham breaks goalscoring record by Christiano Ronaldo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com