ADVERTISEMENT

റിയാദ് ∙ ലയണൽ മെസ്സി കളിക്കുന്നത് യുഎസിലെ മേജർ ലീഗ് സോക്കറിലായിരിക്കാം; പക്ഷേ സൗദി അറേബ്യൻ പ്രൊ ലീഗിലെ റിയാദ് ഡാർബിയിലും കണ്ടത് ക്രിസ്റ്റ്യാനോ–മെസ്സി ആരാധകപ്പോര്! ക്രിസ്റ്റ്യാനോയുടെ അൽ നസ്റിനെ 3–0നു തോൽപിച്ചതിനു പിന്നാലെയാണ് അൽ ഹിലാൽ ടീമിന്റെ ആരാധകർ ‘മെസ്സി, മെസ്സി’ വിളികളുമായി ക്രിസ്റ്റ്യാനോയെ ‘അഭിവാദ്യം’ ചെയ്തത്.

സെർബിയൻ താരങ്ങളായ, അലക്സാണ്ടർ മിത്രോവിച്ചിന്റെ ഇരട്ടഗോളും സെർജിമിലിൻകോവിച് സാവിച്ചിന്റെ ഒരു ഗോളുമാണ് ഹിലാലിന് വിജയമൊരുക്കിയത്. പരുക്കു മൂലം വിശ്രമിക്കുന്ന ബ്രസീലിയൻ താരം നെയ്മാ‍ർ ഹിലാൽ നിരയിലുണ്ടായിരുന്നില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഉജ്വലമായ ഒരു വോളിയിലൂടെ ക്രിസ്റ്റ്യാനോ പന്ത് വലയിലെത്തിച്ചെങ്കിലും നേരിയ വ്യത്യാസത്തിന് ഓഫ്സൈഡ് ആയിപ്പോയി. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അൽ ഹിലാലിന് 7 പോയിന്റ് ലീഡായി. അൽ നസ്റാണ് രണ്ടാമത്. 14 കളികളിൽ 15 ഗോളുകളുമായി ക്രിസ്റ്റ്യാനോ തന്നെയാണ് ടോപ് സ്കോറർ പോരാട്ടത്തിൽ മുന്നിൽ.

English Summary:

cristiano ronaldo fans and Lionel messi fans clash in Saudi Arabia!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com