ഫിഫ ദ് ബെസ്റ്റ് അന്തിമപട്ടികയിൽ മെസ്സി, എംബപെ, ഹാളണ്ട്
Mail This Article
×
സൂറിക്ക് ∙ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള അന്തിമപട്ടികയിൽ ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട് എന്നിവർ. അയ്റ്റാന ബോൺമറ്റി, ലിൻഡ കെയ്സഡോ, ജെന്നിഫർ ഹെർമോസോ എന്നിവരാണ് മികച്ച വനിതാ താരത്തിനുള്ള മൂന്നംഗ പട്ടികയിലുള്ളത്. മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരത്തിനായി പാരഗ്വായ് താരം ജൂലിയോ എൻസിസോ, ബ്രസീൽ താരം ഗില്ലർമെ മദ്രുഗ, പോർച്ചുഗൽ താരം നുനോ സാന്റസ് എന്നിവരാണ് രംഗത്തുള്ളത്. അടുത്ത വർഷം ജനുവരി 24ന് ലണ്ടനിലാണ് പുരസ്കാര പ്രഖ്യാപനം.
English Summary:
Messi, Mbappe and Haaland nominated for FIFA Best player award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.