ADVERTISEMENT

ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോൾ സീസണിൽ തൊട്ടതെല്ലാം പൊന്നാക്കിയ കേരള ബ്ലാസ്റ്റേഴ്സ്, സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിലും തങ്ങളുടെ വെന്നിക്കൊടി വീശാൻ ഇന്നിറങ്ങും. ഐ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനക്കാരായ ഷില്ലോങ് ലജോങ്ങുമായാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ കന്നിപ്പോരാട്ടം. ഉച്ചകഴിഞ്ഞ് 2 മുതൽ ജിയോ സിനിമ ആപ്പിൽ തത്സമയം കാണാം. 

കുതിപ്പുതുടരാൻ മഞ്ഞപ്പട

12 മത്സരങ്ങളിൽ 8 ജയം, 26 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനം; സ്വപ്നതുല്യമായ കുതിപ്പുമായാണ് ഐഎസ്എൽ ആദ്യപാദം കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. പുതുവർഷത്തിലും ഇതേ മികവ് തുടരാനാകും പരിശീലകൻ ഇവാൻ വുക്കമനോവിച്ചിന്റെയും സംഘത്തിന്റെയും ശ്രമം. ഷില്ലോങ് ലജോങ്ങിനു പുറമേ, നോർത്ത് ഈസ്റ്റ്, ജംഷഡ്പുർ എഫ്സി എന്നിവരാണ് ബി ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്. ഐഎസ്എലിനിടെ പരുക്കേറ്റ് നാട്ടിലേക്കു മടങ്ങിയ സൂപ്പർ താരം അഡ്രിയാൻ ലൂണയും ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച കെ.പി.രാഹുൽ, പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിത എന്നിവരും ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകില്ല.

പൊരുതാൻ ഷില്ലോങ്

ഐ ലീഗിൽ ഇത്തവണ ശരാശരി പ്രകടനത്തിൽ ഒതുങ്ങിയ ഷില്ലോങ് ലജോങ്ങിന് ബ്ലാസ്റ്റേഴ്സ് പടയെ പിടിച്ചുകെട്ടുക എളുപ്പമാകില്ല. 11 മത്സരങ്ങളിൽ 5 എണ്ണം മാത്രം ജയിച്ച ഷില്ലോങ്, ഐ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.   ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസും നാലാം സ്ഥാനക്കാരായ ഐസോൾ എഫ്സിയും പിൻമാറിയതോടെയാണ് അഞ്ചാം സ്ഥാനത്തുള്ള ഷില്ലോങ്ങിന് സൂപ്പർ കപ്പ് കളിക്കാൻ അവസരം ലഭിച്ചത്.

English Summary:

Kerala Blasters vs Shillong Lajong Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com