ADVERTISEMENT

ഭുവനേശ്വർ ∙ സൂപ്പർ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എ മത്സരങ്ങളിൽ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും ജയം.  ഈസ്റ്റ് ബംഗാൾ 3–2ന് ഹൈദരാബാദിനെ തോൽപിച്ചപ്പോൾ ശ്രീനിധി ഡെക്കാനെതിരെ 2–1നാണ് ബഗാന്റെ ജയം. ഹൈദരാബാദിനെതിരെ 34–ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് നേടി. 45–ാം മിനിറ്റിൽ രാംഹലുചുൻഗയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു.

54–ാം മിനിറ്റിൽ ക്ലെയ്റ്റൻ ഈസ്റ്റ് ബംഗാളിന് വീണ്ടും ലീഡ് നേടിക്കൊടുത്തെങ്കിലും നിം ഡോർജയിലൂടെ (79) ഹൈദരാബാദ് വീണ്ടും തിരിച്ചടിച്ചു. 80–ാം മിനിറ്റിൽ സോൾ ക്രെസ്പോയാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ശ്രീനിധിക്കെതിരെ ജെയ്സൻ കമ്മിങ്സ് (39), അർമാൻഡോ സാദിക്കു (71) എന്നിവരാണ് ബഗാന്റെ ഗോളുകൾ നേടിയത്. 28–ാം മിനിറ്റിൽ വില്യം ആൽവസിന്റെ ഗോളിലൂടെ ശ്രീനിധി മുന്നിലെത്തിയ ശേഷമായിരുന്നു ബഗാന്റെ തിരിച്ചടി.

English Summary:

Mohun Bagan and East Bengal win super cup football group A match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com