ADVERTISEMENT

ലണ്ടൻ ∙ എർലിങ് ഹാളണ്ടിനെയും കിലിയൻ എംബപെയും പിന്നിലാക്കി അർജന്റീന താരം ലയണൽ മെസ്സിക്ക് വീണ്ടും മികച്ച ലോക ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം. 8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. 

ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 3 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്. എന്നാൽ ലണ്ടനിൽ നടന്ന ചടങ്ങിന് ഹാളണ്ടും മെസ്സിയും എംബപെയും എത്തിയില്ല. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെയും ബാർസിലോനയുടെയും താരം അയ്റ്റാന ബോൺമറ്റി സ്വന്തമാക്കി.

മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം സിറ്റി ക്ലബ്ബിന്റെ പരിശീലകൻ പെപ് ഗ്വാർഡിയോള സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടത്തിലെത്തിച്ചതാണ് ഗ്വാർഡിയോളയെ പുരസ്കാരത്തിന് അർഹനാക്കിയത്. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലക സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ചിനുള്ള പുരസ്കാരം. ഇതു നാലാം തവണയാണ് വീഗ്‌മാൻ ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്നത്. 

മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എദേഴ്സൻ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും താരമായ മേരി ഏർപ്സാണ് മികച്ച വനിതാ ഗോൾകീപ്പർ. ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗയ്ക്കാണ് മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം. സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്കാരം വംശീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് ബ്രസീൽ പുരുഷ ഫുട്ബോൾ ടീം നേടി.

English Summary:

The best FIFA Football awards 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com