ADVERTISEMENT

ഫിഫ ഫാൻ പുരസ്കാരത്തിന് ഇത്തവണ അർഹനായത് അർജന്റീന ആരാധകൻ യൂഗോ ഡാനിയേൽ ഇനിഗ്വെസ്. കഴിഞ്ഞ വർഷം അർജന്റീനയിലെ ക്ലബ് മത്സരത്തിനിടെ ഗാലറിയിൽ ഇനിഗ്വെസ് മകന് കുപ്പിപ്പാൽ നൽകുന്ന ദൃശ്യം ഫുട്ബോൾ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇഷ്ട ടീമിന്റെ മത്സരം കാണുന്നതിനൊപ്പം പിതാവ് എന്ന തന്റെ ഉത്തരവാദിത്തവും നിറവേറ്റിയ ഇനിഗ്വെസിന് പരക്കെ പ്രശംസ ലഭിക്കുകയും ചെയ്തു. ഫിഫ പുരസ്കാരവേദിയിൽ മകനെയും കൂട്ടി എത്തിയാണ് ഇനിഗ്വെസ് പുരസ്കാരം സ്വീകരിച്ചത്.

footballer
English Summary:

Hugo Daniel Iniguez was awarded the FIFA Fan Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com