ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അർജന്റീന ദേശീയ ഫുട്ബോൾ ടീം 2 മത്സരങ്ങൾ കളിക്കുമെന്നും അതിൽ ഒന്ന് മലപ്പുറത്ത് പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലായിരിക്കുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ. രണ്ട് മത്സരങ്ങൾക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ തയാറാണ്. നിലവിൽ കൊച്ചിയിലെ സ്റ്റേഡിയം മാത്രമാണ് ഉള്ളത്. അതിനാൽ 2025ൽ മലപ്പുറത്തെ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കി അവിടെ ഒരു മത്സരം നടത്താനാണ് ശ്രമിക്കുന്നത്. 

കുട്ടികളെ ഫുട്ബോൾ പഠിപ്പിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിടും. 5 വർഷത്തേക്ക് 5000 കൗമാരതാരങ്ങളെ ഫുട്ബോൾ പഠിപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അർജന്റീനയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അവർക്ക് അവസരം ഒരുക്കും. കേരളത്തിലേക്കു വരാൻ അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.

English Summary:

Minister said that one match of Argentina in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com