ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഉജ്വലമായി വിജയവഴിയിലേക്കു തിരിച്ചെത്തി ആർസനൽ. ക്രിസ്റ്റൽ പാലസിനെ 5–0നാണ് ഗണ്ണേഴ്സ് തകർത്തുവിട്ടത്. ഇൻജറി ടൈമിൽ ഗബ്രിയേൽ മാർട്ടിനല്ലി ഇരട്ടഗോൾ നേടി. ഗബ്രിയേൽ, ലിയാൻഡ്രോ ട്രൊസാർഡ് എന്നിവരാണ് മറ്റു സ്കോറർമാർ. 37–ാം മിനിറ്റിൽ പാലസ് താരം ഡീൻ ഹെൻഡേഴ്സൻ സെൽഫ് ഗോൾ വഴങ്ങി.

സീസണിൽ തുടരെ 3 തോൽവികൾക്കു ശേഷമാണ് ആർസനലിന്റെ ഈ വിജയം. 43 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ആർസനൽ ഇപ്പോൾ. മാഞ്ചസ്റ്റർ സിറ്റി (43), ലിവർപൂൾ (45) എന്നിവരാണ് മുന്നിലുള്ളത്.

English Summary:

Win for Arsenal In English Premier League football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com