ചെൽസി ലീഗ് കപ്പ് ഫൈനലിൽ
Mail This Article
×
ലണ്ടൻ ∙ മിഡിൽസ്ബറോ എഫ്സിയെ 6–1ന് തകർത്ത ചെൽസി, ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. ആദ്യപാദ സെമിയിൽ മിഡിൽസ്ബറോയോട് 1–0ന് തോറ്റശേഷമാണ് രണ്ടാം പാദത്തിലെ തകർപ്പൻ പ്രകടനവുമായി ചെൽസി ഫൈനൽ ഉറപ്പിച്ചത്.
കോൾ പാമർ (42–ാം മിനിറ്റ്, 77), എൻസോ ഫെർണാണ്ടസ് (29), അക്സൽ ഡിസാസി (36), നോനി മഡ്‌വേകെ (81) എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. മിഡിൽസ്ബറോ താരം ജോണി ഹൗസൻ (15–ാം മിനിറ്റ്) സെൽഫ് ഗോളും വഴങ്ങി. മോർഗൻ റോജേഴ്സിന്റെ (88) വകയായിരുന്നു മിഡിൽസ്ബറോയുടെ ആശ്വാസ ഗോൾ.
English Summary:
Chelsea have reached the League Cup final
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.