ഐഎസ്എൽ 31 മുതൽ, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഭുവനേശ്വറിൽ 2ന്
Mail This Article
×
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ മത്സരങ്ങൾ 31ന് ആരംഭിക്കും. ജംഷഡ്പുർ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ആദ്യ മത്സരം. ഫെബ്രുവരി 2ന് ഒഡീഷയ്ക്കെതിരെ ഭുവനേശ്വറിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.
സീസണിൽ 4 ഹോം മത്സരങ്ങൾ മാത്രം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം 12 നാണ്. പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. സീസണിലെ ഇനിയുള്ള മത്സരങ്ങൾ രാത്രി 7.30നു തുടങ്ങും. ഇതുവരെ രാത്രി 8.30നായിരുന്നു മത്സരങ്ങൾ.
2 മത്സരങ്ങളുള്ള ദിവസങ്ങളിൽ ആദ്യമത്സരം വൈകിട്ട് 5നു തുടങ്ങും. ഏപ്രിൽ 14നു ഗോവ – ചെന്നൈയിൻ പോരാട്ടത്തോടെയാണു 10–ാം പതിപ്പിലെ ലീഗ് റൗണ്ടിനു ഫൈനൽ വിസിൽ. പ്ലേ ഓഫ്, നോക്കൗട്ട് മത്സരങ്ങളുടെ തീയതി പിന്നീടു പ്രഖ്യാപിക്കും.
English Summary:
indian super league starts from January 31st
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.