ADVERTISEMENT

ഭുവനേശ്വർ ∙ കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ ജേതാക്കൾ. ഫൈനലിൽ ഒഡീഷ എഫ്സിയെ 3–2നു തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ 12 വർഷത്തിനു ശേഷം ഒരു ട്രോഫി സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, 111–ാം മിനിറ്റിൽ ബ്രസീലിയൻ താരം ക്ലീറ്റൻ സിൽവയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയത്. 

നിശ്ചിത സമയത്ത് നന്ദകുമാർ ശേഖറും (51–ാം മിനിറ്റ്) സോൾ ക്രെസ്പോയും (62) ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. ഡിയേഗോ മൗറീഷ്യോയും (39) അഹമ്മദ് ജാഹുവും (90+9) ഒഡീഷയ്ക്കായി ലക്ഷ്യം കണ്ടു. 69–ാം മിനിറ്റിൽ ഒഡീഷ താരം മുർത്താദ ഫോളും ഇൻജറി ടൈമിൽ (90+7) ഈസ്റ്റ് ബംഗാൾ താരം സൗവികും ചുവപ്പുകാർഡ് കണ്ടു പുറത്തായി. ജയത്തോടെ ഈസ്റ്റ് ബംഗാൾ ഏഷ്യൻ ചാംപ്യൻസ് ലീഗ് 2 പ്രിലിമിനറി ഘട്ടത്തിലേക്ക് യോഗ്യത നേടി.

English Summary:

East Bengal Beat Odisha FC 3-2 In Extra-Time To Clinch Super Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com