ADVERTISEMENT

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നു മലയാളിയായ ഷാജി പ്രഭാകരനെ ‘ഔദ്യോഗികമായി’ പുറത്താക്കി. ഷാജി പ്രഭാകരനെ പുറത്താക്കി 2 മാസത്തിനു ശേഷമാണു എഐഎഫ്എഫ് എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഔദ്യോഗികമായി ഇക്കാര്യം തീരുമാനിച്ചത്. അതേസമയം എഐഎഫ്എഫിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ഗോവ ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയതോടെ ഭരണസമിതിയിലെ പ്രതിസന്ധി രൂക്ഷമായി. പ്രസിഡന്റ് കല്യാൺ ചൗബേ രാജിവയ്ക്കണമെന്ന് ഭരണസമിതിയംഗവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ബൈചുങ് ബൂട്ടിയ ആവശ്യപ്പെട്ടു.

വിശ്വാസ വഞ്ചന ആരോപിച്ചാണു നവംബർ 7നു രാത്രി ഷാജി പ്രഭാകരനെ പുറത്താക്കാൻ പ്രസിഡന്റ് കല്യാൺ ചൗബേ തീരുമാനിച്ചത്. ഷാജി പ്രഭാകരൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ‍ഡിസംബർ 8നു തീരുമാനം സ്റ്റേ ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കു മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുവെന്നു ജനുവരി 19നു കോടതി വീണ്ടും വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് എഐഎഫ്എഫ് എക്സിക്യൂട്ടീവ് യോഗം വിളിച്ചത്.

യോഗത്തിലേക്കു  ബൂട്ടിയയെ ആദ്യം ക്ഷണിച്ചിരുന്നില്ല. പിന്നീട് ഓൺലൈൻ വഴി അദ്ദേഹം പങ്കെടുത്തു. ഷാജി പ്രഭാകരനെ മാത്രം ബലിയാടാക്കുന്നതിനെതിരെ ബൂട്ടിയ യോഗത്തിൽ ശബ്ദമുയർത്തിയെന്നാണു വിവരം. പ്രസിഡന്റ് കല്യാൺ ചൗബേയും ട്രഷറർ കിപ അജയും  രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:

Shaji Prabhakaran officially expelled from AIFF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com