മെസ്സിയെ നേരിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല, ആരാധകർക്കു നിരാശ

Mail This Article
×
റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി പോരാട്ടമാകുമെന്നു വിലയിരുത്തപ്പെട്ട റിയാദ് സീസൺ കപ്പ് സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്. കാലിനു പരുക്കേറ്റ ക്രിസ്റ്റ്യാനോ ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല. ഇതോടെ, മെസ്സി – ക്രിസ്റ്റ്യാനോ ആവേശപ്പോരാട്ടം പ്രതീക്ഷിച്ച ആരാധകർ നിരാശയിലായി.
ഇന്ത്യൻ സമയം ഇന്നു രാത്രി 11.30നാണ് കിക്കോഫ്. ഇന്ത്യയിൽ തത്സമയ സംപ്രേഷണമില്ല. മേജർ സോക്കർ ലീഗിന്റെ ആപ്പിൾ ടിവി പ്ലസ് സബ്സ്ക്രിപ്ഷനുള്ളവർക്ക് ഇന്ത്യയിലും മത്സരം കാണാം. ആദ്യ മത്സരത്തിൽ അൽ ഹിലാലിനോട് ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു.
English Summary:
Messi will play in Riyadh Season Cup football match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.