ADVERTISEMENT

മഡ്രിഡ് ∙ ഫൈനൽ വിസിലിനു വെറും ഒരേയൊരു മിനിറ്റ് മുൻപ് റയൽ മഡ്രിഡിനു കാലിടറി! നഗരവൈരികളായ അത്‌ലറ്റിക്കോ മഡ്രിഡിനെ ഒരു മാസത്തിനിടെ രണ്ടാം തവണയും തോൽപിക്കാനുള്ള സുവർണാവസരം കളഞ്ഞു കുളിച്ച റയൽ, സ്പാനിഷ് ലാലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ 4 പോയിന്റ് ലീഡും നഷ്ടപ്പെടുത്തി. ഇൻജറി ടൈമിൽ നേടിയ ഗോളിൽ അത്‌ലറ്റിക്കോ മഡ്രിഡ് റയലിനെ 1–1 സമനിലയിൽ പിടിച്ചു.

 ബ്രാഹിം ഡയസിന്റെ ഗോളിൽ 20–ാം മിനിറ്റിൽ റയൽ ലീഡ് നേടിയിരുന്നു. എന്നാ‍ൽ, ഇൻജറി ടൈമിൽ (90+3) മാർക്കോസ് ലോറന്റെ അത്‌ലറ്റിക്കോയുടെ സമനില ഗോൾ കണ്ടെത്തി.  ഒന്നാം സ്ഥാനത്തുള്ള റയലിനു ജിറോണയെക്കാൾ 2 പോയിന്റ് ലീഡാണു നിലവിൽ. അടുത്തയാഴ്ച ഇരുടീമും പരസ്പരം ഏറ്റുമുട്ടും.

English Summary:

Spanish la liga football updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com