ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫുട്ബോളിന്റെ മാതൃകയിൽ സീസൺ ഉടനീളം നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നീക്കം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഇടയ്ക്ക് ഒരു മാസം കൊണ്ടു തീർക്കാറുള്ള സൂപ്പർ കപ്പിന് അടുത്ത സീസൺ കലണ്ടറിൽ 7 മാസമാണ് എഐഎഫ്എഫ് നീക്കിവച്ചിരിക്കുന്നത്. ടീമുകളുടെ എണ്ണത്തിലും വർധനയുണ്ടാകും. 

ഐഎസ്എൽ ഉൾപ്പെടെയുള്ള ആഭ്യന്തര ചാംപ്യൻഷിപ്പുകളുടെ തീയതികളും എഐഎഫ്എഫ് പ്രഖ്യാപിച്ചു. ഡ്യുറാൻഡ് കപ്പ് (ജൂലൈ 26–ഓഗസ്റ്റ് 31), ഐഎസ്എൽ (സെപ്റ്റംബർ 14– ഏപ്രിൽ 30, 2025), ഐ ലീഗ് (ഒക്ടോബർ 19– ഏപ്രിൽ 30, 2025), ഇന്ത്യൻ വനിതാ ലീഗ് (ഒക്ടോബർ 25–ഏപ്രിൽ 30, 2025), സൂപ്പർ കപ്പ് (ഒക്ടോബർ 1– മേയ് 15, 2025) എന്നിങ്ങനെയാണ് മത്സരക്രമം.

English Summary:

ISL next season kick off on September 14th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com