ADVERTISEMENT

ദോഹ ∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ആതിഥേയരായ ഖത്തർ ഫൈനലിൽ. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഖത്തർ 3–2ന് കരുത്തരായ ഇറാനെ തോൽപിച്ചു. ശനിയാഴ്ച രാത്രി 8.30ന് നടക്കുന്ന ഫൈനലിൽ ജോർദാനാണ് ഖത്തറിന്റെ എതിരാളികൾ. 2004ൽ ജപ്പാൻ കിരീടം നിലനിർത്തിയതിനു ശേഷം സമാനനേട്ടം കൈവരിക്കാനാകും ഫൈനലിൽ ഖത്തറിന്റെ ശ്രമം.

4–ാം മിനിറ്റിൽ ലീഡ് നേടിയിട്ടും മത്സരത്തിൽ അധികം നേരവും പന്തവകാശം നിലനിർത്തിയിട്ടും ഖത്തറിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ്, നാടകീയമായ മത്സരത്തിൽ ഇറാന്റെ പുറത്താകൽ. 4–ാം മിനിറ്റിൽ അസ്മൗനിലൂടെ ഇറാൻ ലീഡ് നേടി. ജാസിം ഗാബർ (17), അക്രം അഫിഫ് (43) എന്നിവർ തിരിച്ചടിച്ചതോടെ ഖത്തർ 2–1നു മുന്നിലെത്തി. എന്നാൽ, പെനൽറ്റിയിൽനിന്ന് ജഹാൻബക്ഷ് ഗോൾ നേടിയതോടെ ഇറാൻ ഒപ്പമെത്തി (2–2). 82–ാം മിനിറ്റിൽ അൽമോയ അലി ഖത്തറിന്റെ വിജയഗോൾ നേടി ഗാലറിയെ ആഹ്ലാദത്തിലേക്ക് എടുത്തുയർത്തി.

English Summary:

Defending champion Qatar beats Iran to reach AFC Asian Cup Football final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com