ADVERTISEMENT

കുടുംബത്തോടൊപ്പം സെൽഫിയെടുക്കുന്ന ഈ ഫുട്ബോൾ താരത്തെ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കു പരിചയപ്പെടുത്തേണ്ടതില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇയാൻ ഹ്യൂം തന്നെ. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തുടിപ്പായിരുന്ന ‘ഹ്യൂമേട്ടൻ’ ബ്ലാസ്റ്റേഴ്സിനായി 29 മത്സരങ്ങളിൽ നേടിയത് 10 ഗോളുകൾ.

2019ൽ പുണെ സിറ്റിക്കു വേണ്ടി ഒരു സീസൺ കളിച്ച ശേഷം ഇന്ത്യ വിട്ട ഹ്യൂം ഇപ്പോൾ യുവേഫ ബി ലൈസൻസുള്ള പരിശീലകനാണ്. സ്കോട്‌ലൻഡിലെ എഡിൻബറോയിൽ ജനിച്ച ഹ്യൂം കാനഡയ്ക്കു വേണ്ടിയാണ് രാജ്യാന്തര ഫുട്ബോളിൽ കളിച്ചത്. ഇപ്പോൾ കാനഡയിലെ വുഡ്സ്റ്റോക്ക് എഫ്സിയുടെ പരിശീലകനാണ് നാൽപതുകാരൻ ഹ്യൂം.

English Summary:

Iain Hume life after professional career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com