ADVERTISEMENT

ലണ്ടൻ ∙ വിശ്രമകാലം കഴിഞ്ഞു തിരിച്ചെത്തിയ എർലിങ് ഹാളണ്ട് വീണ്ടും ഗോൾമഴപ്പെരുക്കത്തിനു തുടക്കമിട്ടു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ 2–0ന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റിക്കായി 2 ഗോളുകളും നേടിയത് ഹാളണ്ടാണ്.

71, 85 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. കാലിനു പരുക്കേറ്റു 2 മാസത്തോളം നഷ്ടപ്പെട്ട ശേഷം തിരികെയെത്തിയ ഹാളണ്ടിന്റെ സീസണിലെ ഗോൾ നേട്ടം ഇതോടെ 16 ആയി. ജയത്തോടെ സിറ്റിക്ക് 23 കളിയിൽ 52 പോയിന്റായി. ബേൺലിക്കെതിരായ വിജയത്തോടെ (3–1), 24 കളിയിൽ 54 പോയിന്റുമായി ലിവർപൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. 

English Summary:

Manchester City defeat Everton in English Premier League football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com