ADVERTISEMENT

ലണ്ടൻ∙ നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ അണ്ടർ 23 ഫുട്ബോൾ ടീം പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പുറത്ത്‌. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ബ്രസീലിന് പാരിസിലേക്കുള്ള വാതിൽ അടഞ്ഞത്.

തുടർച്ചയായ മൂന്നാം ഒളിംപിക് സ്വർണമെന്ന ബ്രസീലിയൻ സ്വപ്നമാണ് പൊലിഞ്ഞത്. 2004നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ജയത്തോടെ അർജന്‍റീന ടൂർണമെന്‍റിന് യോഗ്യത നേടി.

77–ാം മിനിറ്റിൽ ലുസിയാനോ ഗോണ്ടുവാണ് അർജന്റീന അണ്ടർ 23 ടീമിനായി ഗോൾ നേടിയത്. 2004,2008 ഒളിംപിക്സുകളിൽ അർജന്റീന സ്വര്‍ണം നേടിയിരുന്നു. അഞ്ച് പോയിന്റുകളുമായാണ് അർജന്റീന ഒളിംപിക് യോഗ്യത ഉറപ്പിച്ചത്. ബ്രസീലിനു മൂന്നു പോയിന്റുകൾ മാത്രമാണുള്ളത്.

English Summary:

Olympics: Argentina knock champions Brazil out of Paris Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com