ജപ്പാനില്‍ കളിക്കാൻ ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീം; ഗോൾകീപ്പർ മലയാളി താരം
Mail This Article
കൊച്ചി∙ ജപ്പാനിൽ നടക്കുന്ന സൈറ്റ്മ നോർമലൈസേഷൻ കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീമിൽ മലയാളി താരവും. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ അപർണയാണ് ടീമിൽ ഇടം നേടിയ ഏക മലയാളി. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോക ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അപര്‍ണ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിരുന്നു.
ഏഴ് അംഗ ടീമിൽ അപർണയ്ക്കു പുറമേ തമിഴ്നാട് സ്വദേശിനി കേറിൻ കിറുഭായും ഗോൾ കീപ്പറായുണ്ട്. ഉത്തരാഖണ്ഡ്, ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണു മറ്റു താരങ്ങൾ. കൊച്ചിയിൽ നടന്ന സിലക്ഷൻ ക്യാംപിനു ശേഷമാണു ടീമിനെ പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച ടീം ജപ്പാനിലേക്കു തിരിക്കും. ഫെബ്രുവരി 17, 18 തീയതികളിലാണ് ഇന്ത്യ– ജപ്പാൻ പോരാട്ടം. ലോക റാങ്കിങ്ങിൽ ഒന്നാമതാണ് ജപ്പാൻ,ഇന്ത്യ രണ്ടാമതും. ഒക്ടോബറിൽ അര്‍ജന്റീനയിൽവച്ചു നടക്കേണ്ട വേൾഡ് ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കുള്ള ഒരുക്കം കൂടിയാണ് ജപ്പാനിലെ ടൂർണമെന്റ്.
ടീം അംഗങ്ങൾ– അക്ഷര റാണ, ശീതള്‍ കുമാരി, ഷെഫാലി റാവത്ത്, സംഗീത മേത്യ, കോമൾ ഗെയ്ക്‌വാദ്, ഇ. അപർണ, കേറിൻ കിറുഭായ്.
ഒഫിഷ്യൽസ്– സുനിൽ ജെ. മാത്യു (ഹെഡ് കോച്ച്), സി.വി. സീന (അസിസ്റ്റന്റ് കോച്ച്, ഗോൾ ഗൈഡ്), നിമ്മി ജോസ് (ഫിസിയോതെറപിസ്റ്റ്).