ADVERTISEMENT

റോം∙ ഹെഡർ, ഹാഫ് വോളി, ഫ്രീ കിക്ക്, ഹൈ ബോൾ, വൈഡ് ബോൾ... കളിക്കളത്തിൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ബയൺ മ്യൂണിക്ക് ആഗ്രഹിച്ച ഗോൾ മാത്രം പിറന്നില്ല! യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ ഇറ്റാലിയൻ ക്ലബ് ലാസിയോ 1–0ന് ബയൺ മ്യൂണിക്കിനെ തോൽപിച്ചു.  2–ാം മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി 2–0ന് സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ തോൽപിച്ചു. 2–ാം പാദ മത്സരങ്ങൾ മാർച്ച് 5നു നടക്കും. 

ലാസിയോ ക്യാപ്റ്റൻ സിറോ ഇമ്മൊബീൽ നേടിയ പെനൽറ്റി ഗോളിലാണ് ഇറ്റാലിയൻ ക്ലബ്ബിന്റെ വിജയം.   പാരിസിൽ നടന്ന മത്സരത്തിൽ, കിലിയൻ എംബപെ, ബ്രാഡ്‌ലി ബാർകോള എന്നിവരുടെ ഗോളുകളിലാണ്, റയൽ സോസിദാദിനെതിരെ പിഎസ്ജിയുടെ 2–0 വിജയം. 2–ാം പകുതിയിൽ    എംബപെ ഗോൾ നേടും വരെ  സോസിദാദിന്റെ കാലുകളിലായിരുന്നു കളിയുടെ നിയന്ത്രണം. 

English Summary:

Italian club Lazio defeated Bayern Munich in UEFA Champions League Football Prequarter match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com