നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർ, പാട്രിക് ക്ലൈവർട്ട് ഇവിടെയുണ്ട്

Mail This Article
വീടിനു പുറത്ത് പാചകം ചെയ്യുന്ന ഈ ‘കുക്കി’നെ മനസ്സിലായോ? നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ പാട്രിക് ക്ലൈവർട്ട്. നെതർലൻഡ്സിനു വേണ്ടി 79 മത്സരങ്ങളിൽ 40 ഗോളുകൾ നേടിയ ക്ലൈവർട്ട് അയാക്സ് ആംസ്റ്റർഡാം, എസി മിലാൻ, ബാർസിലോന ക്ലബ്ബുകൾക്കു വേണ്ടിയും തിളങ്ങി.
1995 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ അയാക്സിന്റെ വിജയഗോൾ നേടിയത് പതിനെട്ടുകാരൻ ക്ലൈവർട്ട് ആയിരുന്നു. കളിയിൽ നിന്നു വിരമിച്ചതിനു ശേഷം കോച്ചിങ്ങിലേക്കു തിരിഞ്ഞ ക്ലൈവർട്ട് 2014 ലോകകപ്പിൽ നെതർലൻഡ്സ് ടീമിന്റെ സഹപരിശീലകനായി. കഴിഞ്ഞ സീസണിൽ തുർക്കി ക്ലബ് അഡാന ഡെമിസ്പോറിന്റെ മുഖ്യപരിശീലകനായിരുന്നു.
ക്ലൈവർട്ടിന്റെ (47) മക്കളായ ക്വിൻസി, ജസ്റ്റിൻ, റൂബൻ, ഷെയ്ൻ എന്നിവരെല്ലാം പ്രഫഷനൽ ഫുട്ബോൾ താരങ്ങളാണ്. ഇരുപത്തിനാലുകാരൻ ജസ്റ്റിൻ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് എഎഫ്സി ബോൺമത്തിന്റെ താരമാണ്.