ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന് അരയും തലയും മുറുക്കിയിറങ്ങിയ മാ‍ഞ്ചസ്റ്റർ സിറ്റിക്കു ചെറുതായൊന്നു കാലിടറി! സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ സിറ്റി ചെൽസിയോടു സമനില വഴങ്ങി (1–1). യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ലിവർപൂളും ആർസനലും ജയിച്ചു നിൽക്കെയാണ്, ജയം ഉറപ്പിച്ചിറങ്ങിയ സിറ്റി സമനില കൊണ്ടു തിരിച്ചു കയറേണ്ടി വന്നത്. 42–ാം മിനിറ്റിൽ റഹിം സ്റ്റെർലിങ്ങിന്റെ ഗോളിൽ ചെൽസിയാണ് ലീഡ് നേടിയത്. കളി തീരാൻ 7 മിനിറ്റുള്ളപ്പോൾ റോഡ്രി സിറ്റിയെ സമനിലയിലെത്തിച്ചു. 

English Summary:

Manchester City draw with Chelsea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com