ADVERTISEMENT

ബെയ്ജിങ് ∙ ഹോങ്കോങ്ങിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കളിക്കാൻ ഇറങ്ങാതിരുന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഇന്റർ മയാമി താരം ലയണൽ മെസ്സി. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് മെസ്സിയുടെ വിശദീകരണം.

‘‘ഹോങ്കോങ്ങിൽ ഞാൻ കളിക്കാനിറങ്ങാതിരുന്നത് പല അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുന്നു. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ഞാൻ ഇറങ്ങാതിരുന്നതെന്നാണ് ഒരു ആരോപണം. അതൊന്നും ശരിയല്ല. കരിയറിന്റെ തുടക്കം മുതൽ എനിക്ക് സവിശേഷബന്ധമുള്ള ഒരു രാജ്യമാണ് ചൈന..’’. പരുക്കു മൂലമാണ് താൻ കളിക്കാതിരുന്നതെന്നും മെസ്സി വിശദീകരിച്ചു. ഫെബ്രുവരി 4ന് ഹോങ്കോങ്ങിൽ കളിക്കാതിരുന്ന മെസ്സി പിന്നാലെ 7ന് ജപ്പാനിൽ മത്സരത്തിനിറങ്ങിയതാണ് ചൈനീസ് ആരാധകരെ ചൊടിപ്പിച്ചത്.

English Summary:

Messi with an explanation in the Hong Kong Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com