ജർമനിയുടെ ലോകകപ്പ് ഹീറോ ആന്ദ്രയാസ് ബ്രെയിം ഓർമയായി

Mail This Article
×
ബർലിൻ ∙1990 ലോകകപ്പ് ഫൈനലിൽ അർജന്റീനയെ കീഴടക്കി പശ്ചിമ ജർമനി ജേതാക്കളായ മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയ ആന്ദ്രയാസ് ബ്രെയിം (63) അന്തരിച്ചു. ഹൃദയാഘാതംമൂലം കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായാണ് അന്ത്യമുണ്ടായതെന്ന് ബ്രെയിമിന്റെ പങ്കാളി സൂസൻ അറിയിച്ചു.
അറ്റാക്കിങ് ലെഫ്റ്റ് ബാക്ക് ആയി തിളങ്ങിയ ബ്രെയിം 1980കളിലും തൊണ്ണൂറുകളിലും ജർമനിയുടെ സൂപ്പർതാരങ്ങളിലൊരാളായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ഗോൾ നേടിയ ബ്രെയിം ഫൈനലിൽ അർജന്റീനയ്ക്കെതിരെ 85–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചു. പശ്ചിമ ജർമനിക്കായും പിന്നീട് ഐക്യജർമനിക്കായും ആകെ 86 രാജ്യാന്തര മത്സരങ്ങൾ കളിച്ച ബ്രെയിം ക്ലബ് ഫുട്ബോളിൽ ബയൺ മ്യൂണിക് ജഴ്സിയിലാണ് തിളങ്ങിയത്. ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനിലും കളിച്ചിട്ടുണ്ട്.
English Summary:
Andreas Braim passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.