ADVERTISEMENT

നേപ്പിൾസ് ∙ ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ് നാപ്പോളിയിൽ സീസണിലെ രണ്ടാം പരിശീലക മാറ്റം. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് വാൾട്ടർ മസാറിയെ പുറത്താക്കിയ നാപ്പോളി ഫ്രാൻസെസ്കോ കാൽസോനയെ പുതിയ കോച്ചായി നിയമിച്ചു. കഴിഞ്ഞ നവംബറിൽ റൂഡി ഗാർഷ്യയുടെ പിൻഗാമിയായാണ് മസാറി പരിശീലകനായത്.

എന്നാൽ സീരി എ പോയിന്റ് പട്ടികയിൽ 9–ാം സ്ഥാനത്തേക്കു വീണതോടെ മസാറിയുടെ സ്ഥാനം തെറിച്ചു. മിലാൻ ടീമുകളുടെയും യുവന്റസിന്റെയും ആധിപത്യം അവസാനിപ്പിച്ച് കഴിഞ്ഞ സീസണിൽ സീരി എ ചാംപ്യൻമാരായിരുന്നു നാപ്പോളി. കിരീടനേട്ടത്തിനു പിന്നാലെ ലൂസിയാനോ സ്പാലെറ്റി പരിശീലക സ്ഥാനമൊഴിഞ്ഞതോടെയാണ് നാപ്പോളിക്കു പുതിയ കോച്ചിനെ തേടേണ്ടി വന്നത്.

English Summary:

New coach for Napoli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com