ADVERTISEMENT

കൊച്ചി∙  അഡ്രിയൻ ലൂണയ്ക്കു പകരക്കാരനായി ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പിടുമ്പോൾ ഇൻസ്റ്റഗ്രാമിൽ 7000 പേർ മാത്രം പിന്തുടരുന്ന ഒരു ‘ഓർഡിനറി’ താരമായിരുന്നു ഫെദോർ ചെർനിച്ച്. ഏതാനും മണിക്കൂറുകൾക്കകം അതു ലിത്വാനിയയിലെ ഏറ്റവും ഫോളേവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൊന്നായി മാറി. അതോടെ ചെർനിച്ച് ഉറപ്പിച്ചു, ‘ഏഷ്യൻ ഫുട്ബോളിലേക്കുള്ള ആദ്യ വരവ് നല്ലൊരു വെല്ലുവിളി തന്നെ’. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ആദ്യ ഗോൾ കുറിച്ചതിനു പിന്നാലെ ചെർനിച്ച് ‘മനോരമ’യോട് മനസ്സു തുറക്കുന്നു.

ആദ്യ ഗോളിനെക്കുറിച്ച്?

വളരെ സന്തോഷം. പക്ഷേ, എനിക്കറിയാം അതെന്റെ ജോലിയാണ്. എനിക്കു കുറെ ഗോളടിക്കണം. അല്ലെങ്കിൽ ഗോളുകൾക്കു വഴിയൊരുക്കണം. ഗോൾ ആരടിച്ചു എന്നതിലല്ല കാര്യം. എല്ലാ ഗോളും ടീം വർക്കിന്റേതാണ്.

ഇഷ്ട പൊസിഷൻ?

സത്യം പറഞ്ഞാൽ ഞാൻ ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും സെൻട്രൽ മിഡ്ഫീൽഡറായുമെല്ലാം ഒട്ടേറെ സ്ഥാനങ്ങളിൽ കളിച്ചിട്ടുണ്ട്. റോളിന്റെ കാര്യത്തിൽ ഓരോ പരിശീലകനും കാഴ്ചപ്പാടുണ്ടാകും. ടീം ആവശ്യപ്പെടുന്ന റോളിൽ ഞാനും കളിക്കും. അതിനാൽ എന്റെ ഇഷ്ട പൊസിഷൻ എനിക്കറിയില്ല!

Read Also: ടെസ്റ്റിൽ പ്രതിഫലം കുത്തനെകൂട്ടും, ഇനി 15 ലക്ഷം മാത്രമല്ല ലഭിക്കുക; വൻനീക്കത്തിനൊരുങ്ങി ബിസിസിഐ

ഇഷ്ട താരം?

ബ്രസീലിന്റെ റൊണാൾഡോയാണ് എന്റെ ഹീറോ. പക്ഷേ, ശൈലി റൊണാൾഡോയുടേതല്ല.

2 ലക്ഷം ഇൻസ്റ്റ ഫാൻസ്?

തുറന്നു പറഞ്ഞാൽ അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഇത്രയും പേർ വരുമെന്നു പ്രതീക്ഷിച്ചതേയില്ല. ഞാൻ ഇൻസ്റ്റയിൽ അത്ര സജീവമായിരുന്നില്ല. പക്ഷേ ഇപ്പോൾ അവർക്കു വേണ്ടി എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്നുണ്ട്. ആ പിന്തുണയ്ക്കും സ്നേഹത്തിനും വൈകാതെ ചില ‘സമ്മാന’ങ്ങളും (കളത്തിൽ) നൽകണമെന്നുണ്ട്.

English Summary:

Kerala Blasters player Fedor Cernych Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com