മലയാളം പറയുന്ന സന്തോഷ് ട്രോഫി, വിവിധ ടീമുകളിലായി ആകെ 33 മലയാളി താരങ്ങൾ

Mail This Article
ഇറ്റാനഗർ∙ അംഗബലം നോക്കിയാൽ ഇത്തവണ സന്തോഷ് ട്രോഫിയിലെ ഏറ്റവും വലിയ ടീം മലയാളികളുടേതായിരിക്കും. ആകെ 33 മലയാളി താരങ്ങളാണ് വിവിധ ടീമുകൾക്കായി അരുണാചൽ പ്രദേശിൽ സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്. 21 പേർ കേരള ടീമിലും 12 പേർ മറ്റു ടീമുകളിലും.
1. എസ്.രാജേഷ് (31 വയസ്സ്), സ്ട്രൈക്കർ ടീം: റെയിൽവേസ്
∙ തിരുവനന്തപുരം പൊഴിയൂർ സ്വദേശി
2. സിജു സ്റ്റീഫൻ (23) ഡിഫൻഡർ ടീം: റെയിൽവേസ്
∙ തിരുവനന്തപുരം പുതിയതുറ സ്വദേശി
3. ഷാനിദ് വാളൻ (27) ഡിഫൻഡർ ടീം: കർണാടക
∙ മലപ്പുറം വലിയങ്ങാടി സ്വദേശി
4. സി.കെ.റാഷിദ് (19) സ്ട്രൈക്കർ ടീം: കർണാടക
∙ മലപ്പുറം മമ്പാട് സ്വദേശി
5. ടി. ക്രിസ്തുരാജൻ (22)ഗോൾ കീപ്പർ ടീം: കർണാടക
∙ തിരുവനന്തപുരം അടിമലത്തുറ സ്വദേശി
6. രാഹുൽ രാമകൃഷ്ണൻ (28) സ്ട്രൈക്കർ ടീം: സർവീസസ്
∙ പാലക്കാട് മാപ്പിളക്കാട് സ്വദേശി
7. ആർ.റോബിൻസൺ (27) ഗോൾ കീപ്പർ ടീം: സർവീസസ്
∙ തിരുവന്തപുരം പുല്ലുവിള സ്വദേശി
8. ജിജോ ഫ്രെഡി (26) മിഡ്ഫീൽഡർ ടീം: സർവീസസ്
∙ തിരുവനന്തപുരം പൊഴിയൂർ സ്വദേശി
9. വിജയ് ജെറാൾഡ് (23) മിഡ്ഫീൽഡർ ടീം: സർവീസസ്
∙ തിരുവനന്തപുരം പൊഴിയൂർ സ്വദേശി
10. പി.പി. ഷഫീൽ (26) ഡിഫൻഡർ ടീം: സർവീസസ്
∙ കോഴിക്കോട് കപ്പക്കൽ സ്വദേശി
11. ജിജോ ജെറോൺ (31) ഡിഫൻഡർ ടീം: സർവീസസ്
∙ തിരുവനന്തപുരം പുല്ലുവിള സ്വദേശി
12. ആശിഷ് സിബി (23) ഗോൾ കീപ്പർ ടീം: ഡൽഹി
∙ കണ്ണൂർ ഇരിട്ടി സ്വദേശി