ADVERTISEMENT

തനിക്കു കിട്ടിയ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അരികെ നിൽക്കുന്ന ഈ മുൻ ഫുട്ബോൾ താരത്തെ തിരിച്ചറിയാൻ ഒരു വിശേഷണം മാത്രം മതി- ഗോളടിക്കുന്ന ഗോൾകീപ്പർ. പാരഗ്വായുടെ ഇതിഹാസതാരമായ ഹോസെ ലൂയിസ് ചിലാവർട്ട് ആണിത്. 1998, 2002 ലോകകപ്പുകളിൽ പാരഗ്വായുടെ ക്യാപ്റ്റനായിരുന്ന ചിലാവർട്ട് 74 രാജ്യാന്തര മത്സരങ്ങളിൽനിന്നു നേടിയത് 8 ഗോളുകൾ!

ക്ലബ് കരിയർകൂടി കണക്കിലെടുത്താൽ 67 ഗോളുകൾ ചിലാവർട്ടിന്റെ പേരിലുണ്ട്. ക്ലബ് ഫുട്ബോളിൽ ഹാട്രിക് നേടിയ 3 ഗോൾകീപ്പർമാരിൽ ഒരാൾ കൂടിയാണ് സെറ്റ് പീസ് സ്പെഷലിസ്റ്റായിരുന്ന ചിലാവർട്ട്. അർജന്റീന ക്ലബ് വെലസ് സർവ്ഫീൽഡിനു വേണ്ടിയായിരുന്നു ആ അപൂർവ നേട്ടം. കഴിഞ്ഞവർഷം പാരഗ്വായ് പ്രസിഡന്റ് സ്ഥാനത്തേക്കു ചിലാവർട്ട് (58) മത്സരിച്ചു പരാജയപ്പെട്ടു.

English Summary:

Sport the star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com