ADVERTISEMENT

ജിദ്ദ ∙ സൗദി പ്രോ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ അല്‍ നസറിന് വിജയം. അല്‍ അഹ്‌ലിക്കെതിരായ മത്സരത്തിലെ, 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ ടീമിനെ വിജയത്തിലെത്തിച്ചത്. അല്‍ നസറില്‍ റൊണാള്‍ഡോയുടെ 50-ാം ഗോളാണിത്. 24 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് അല്‍ നസര്‍. 

ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം ഒന്‍പത് ആക്കി കുറച്ചു. നേരത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ അല്‍ നസര്‍ പുറത്തായിരുന്നു. ടീമിനൊപ്പം 58 മത്സരങ്ങളില്‍ നിന്നാണ് റൊണാൾഡോ 50 ഗോളുകളെന്ന നാഴികകല്ല് പിന്നിട്ടത്. 2022 ഡിസംബറിലാണ് താരം അല്‍ നസറിലെത്തിയത്. 

English Summary:

Cristiano Ronaldo nets 50th Al Nassr goal to beat Al Ahli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com