ADVERTISEMENT

ബർലിൻ ∙ ബുന്ദസ്‌ലിഗ അരങ്ങേറ്റ സീസണിലെ ഗോളടിയിൽ റെക്കോർഡിട്ട് ബയൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ. ബയൺ 5–2നു ഡാംസ്റ്റാറ്റിനെ തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ കെയ്ന് സീസണിൽ 31 ഗോളുകളായി. ബുന്ദസ്‌ലിഗയിലെ ആദ്യ സീസണിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ഗോൾ നേട്ടമാണിത്. 1963–64 സീസണിൽ ഹാംബർഗിനു വേണ്ടി അരങ്ങേറിയ ഉവെ സീലർ 30 ഗോളുകൾ നേടിയിരുന്നു. എന്നാൽ മത്സരാവസാനം പന്തിനു വേണ്ടി ശ്രമിക്കവേ പോസ്റ്റിൽ ഇടിച്ച കെയ്ൻ പരുക്കേറ്റു മൈതാനത്തു നിന്നു മടങ്ങി. ചികിൽസയ്ക്കായി കെയ്ൻ ഇംഗ്ലണ്ടിലേക്കു മടങ്ങി. ജയത്തോടെ ബയൺ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുന്നു (60). ലെവർക്യുസനാണ് (68 പോയിന്റ്) ഒന്നാമത്. 

English Summary:

Bayern wins with Harry Kane's record chase

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com