ADVERTISEMENT

മഡ്രിഡ് ∙ അത്‌ലറ്റിക്കോ മഡ്രിഡിനെ 3–0നു വീഴ്ത്തി ബാർസിലോന സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി.  ജോവ ഫെലിക്സ് (38–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി (47), ഫെർമിൻ ലോപസ് (65) എന്നിവരാണ് ബാർസയുടെ ഗോളുകൾ നേടിയത്. ഇൻജറി ടൈമിൽ അത്‌ലറ്റിക്കോ താരം മൊളിന ചുവപ്പുകാർഡ് കണ്ടു.

ജയത്തോടെ  ജിറോണയെ മറികടന്നാണ് ബാർസ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. റയൽ മഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 29 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ റയൽ–72, ബാർസ–64, ജിറോണ–62 എന്നിങ്ങനെയാണ് പോയിന്റ് നില.

English Summary:

Barca are second after beating Atletico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com