ബാർബോസയ്ക്ക് 2 വർഷം വിലക്ക്

Mail This Article
×
സാവോ പോളോ ∙ ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഫ്ലാമെൻഗോയുടെ ഫോർവേഡ് ഗബ്രിയേൽ ബാർബോസ അൽമെയ്ഡയ്ക്ക് രണ്ടു വർഷത്തേക്കു സസ്പെൻഷൻ. ഉത്തേജക പരിശോധനയിൽ ബാർബോസ തിരിമറി കാണിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
റിയോ ഡി ജനീറോ സ്റ്റേറ്റ് ലീഗിൽ, ഫ്ലാമെൻഗോയുടെ മത്സരത്തലേന്ന് ഉത്തേജക പരിശോധന നടന്നപ്പോൾ, ബാർബോസ പങ്കെടുക്കാൻ വിമുഖത കാണിച്ചെന്നും പരിശോധന വൈകിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ബാർബോസ നിഷേധിച്ചു. 2016 റിയോ ഒളിംപിക്സിൽ സ്വർണം നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു ബാർബോസ (27).
English Summary:
Barbosa banned for 2 years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.