ADVERTISEMENT

റിയാദ് ∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ നസ്ർ 5–1ന് അൽ തായിയെ തകർത്തു. 64,67,87 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ജയത്തോടെ പോയിന്റ് പട്ടികയിൽ അൽ നസ്ർ രണ്ടാം സ്ഥാനത്തു തുടരുന്നു (59 പോയിന്റ്). അൽ ഹിലാലാണ് ഒന്നാമത് (71). 26 ഗോളുകളോടെ ക്രിസ്റ്റ്യാനോ തന്നെയാണ് ടോപ് സ്കോറർ പട്ടികയിൽ മുന്നിൽ. കരിയറിൽ തന്റെ 64–ാം ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ നേടിയത്. 

English Summary:

Hat-trick for Cristiano

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com