ADVERTISEMENT

തുർക്കിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽ കിരീടമുറപ്പിക്കാൻ ഗാലട്ടസറെയ് ക്ലബ്ബിനു വേണ്ടി വന്നത് വെറും ഒരു മിനിറ്റ്! കളിയുടെ ഒന്നാം മിനിറ്റിൽ ഗാലട്ടസറെയ് താരം മൗറോ ഇക്കാർദി ഗോൾ നേടിയതിനു പിന്നാലെ എതിരാളികളായ ഫെനർബാച്ചെയുടെ കളിക്കാർ മൈതാനം വിടുകയായിരുന്നു. ക്ലബ്ബിനോടുള്ള തുർക്കിഷ് ഫുട്ബോൾ അധികൃതരുടെ പക്ഷപാതപരമായ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പിൻമാറ്റം.

അടുത്ത ദിവസം തന്നെ യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരമുള്ളതിനാൽ സൂപ്പർ കപ്പ് നീട്ടിവയ്ക്കണമെന്ന് ഫെനർബാച്ചെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇത് അനുവദിച്ചില്ല. കഴിഞ്ഞ മാർച്ചിൽ ലീഗ് മത്സരത്തിനിടെ തങ്ങളുടെ കളിക്കാരെ എതിർടീം ആരാധകർ ആക്രമിച്ചതിൽ മതിയായ നടപടിയില്ലാതിരുന്നതും ഫെനർബാച്ചെയുടെ പിൻമാറ്റത്തിനു പ്രേരണയായി.

ഫെനർബാച്ചെ താരങ്ങൾ മൈതാനം വിടുന്നു
ഫെനർബാച്ചെ താരങ്ങൾ മൈതാനം വിടുന്നു
English Summary:

Turkish Super Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com