ADVERTISEMENT

റോം ∙ ആവേശപ്പോരാട്ടത്തിൽ എസി മിലാനെ 2–1നു തോൽപിച്ച് ഇന്റർ മിലാൻ ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടജേതാക്കളായി. ഇന്ററിന്റെ 20–ാം കിരീടമാണിത്. 5 മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ, 2–ാം സ്ഥാനക്കാരായ എസി മിലാനുമായി 17 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ററിന്റെ കിരീടധാരണം. ഇൻജറി ടൈമിൽ 2 മിലാൻ താരങ്ങളും ഒരു ഇന്റർ താരവും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഫ്രാൻസെസ്കോ അസർബി, മാർക്കസ് തുറാം എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്. ഫികായോ ടൊമോറി എസി മിലാന്റെ ആശ്വാസ ഗോൾ നേടി. തിയോ ഹെർണാണ്ടസ്, ഡേവിഡ് കലാബ്രിയ എന്നിവരാണു മാർച്ചിങ് ഓർഡർ ലഭിച്ച എസി മിലാൻ കളിക്കാർ. ഇന്ററിന്റെ ഡെൻസൽ ഡുംഫ്രിസിനും ചുവപ്പുകാർഡ് കണ്ടു പുറത്തു പോകേണ്ടി വന്നു.

English Summary:

Inter Milan wins Italian league title

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com