ADVERTISEMENT

കണ്ണൂർ ∙ കോതമംഗലം സെന്റ് ജോർജ് എന്ന വൻമരം വീണു, ഇനിയാര് എന്ന ചോദ്യത്തിന് 2 ഉത്തരങ്ങൾ - കോതമംഗലം മാർ ബേസിൽ, പാലക്കാട് കല്ലടി എച്ച്എസ്എസ്. കഴിഞ്ഞവട്ടം സെന്റ് ജോർജിനു പിന്നിൽ 2–ാം സ്ഥാനക്കാരായ മാർ ബേസിൽ ഇക്കുറി രണ്ടും കൽപിച്ചാണ് വരുന്നത്. സെന്റ് ജോർജിന്റെ പ്രാതിനിധ്യമില്ലാതിരുന്ന ജില്ലാ കായികമേളയിൽ കോതമംഗലം ഉപജില്ല 378 പോയിന്റ് നേടിയപ്പോൾ അതിൽ 277 പോയിന്റും മാർ ബേസിലിന്റെ വക. 6 വ്യക്തിഗത ചാംപ്യൻമാരിൽ അഞ്ചും മാർ ബേസിലുകാർ.

സ്കൂളുകൾ തമ്മിൽ

സെന്റ് ജോർജിന്റെ വീഴ്ചയോടെ മത്സരചിത്രത്തിൽ മാർ ബേസിലിനും കല്ലടിക്കും പുറമേ പറളി എച്ച്എസ്എസ്, കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എന്നിവരാണ് തെളിയുന്നത്. പാലക്കാട്ടെ ജില്ലാ പോരാട്ടത്തിൽ  പറളിയെ കല്ലടി കടത്തിവെട്ടിയിരുന്നു. കോഴിക്കോട് ജില്ലാ മേളയിൽ പുല്ലൂരാംപാറയ്ക്ക് എതിരാളികൾ ഉണ്ടായില്ല. നേർക്കുനേർ പോരാട്ടത്തിൽ മാർ ബേസിലിനെ കല്ലടിക്കു മറികടക്കാനാകുമോ എന്നു കാത്തിരുന്നു കാണാം.

ജില്ലകൾ തമ്മിൽ

പോരാട്ടം പാലക്കാട്, എറണാകുളം ജില്ലകൾ തമ്മിലാണ്. സെന്റ് ജോർജിന്റെയും മാർ ബേസിലിന്റെയും മികവിൽ കഴിഞ്ഞ വർഷം എറണാകുളത്തിനായിരുന്നു കിരീടം. സെന്റ് ജോർജിന്റെ പിൻമാറ്റത്തോടെ എറണാകുളത്തിനു ക്ഷീണമുണ്ട്. കല്ലടി, പറളി സ്കൂളുകളുടെ കരുത്തിൽ കിരീടം പാലക്കാട്ടേക്കു പോകാൻ സാധ്യതയേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com