‘പ്രതിഭാ’സ്പർശം; പി.ടി.ഉഷയുടെ ഇനത്തിൽ ശിഷ്യയ്ക്കു സ്വർണം
Mail This Article
×
കണ്ണൂർ ∙ ഗുരു പി.ടി.ഉഷ ലോകവേദിയിൽ തിളങ്ങിയ അതേ ഇനത്തിൽ ഉഷയെ സാക്ഷിയാക്കി സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് തിരുത്തി ശിഷ്യ പ്രതിഭ വർഗീസ്. ജൂനിയർ 400 മീറ്റർ ഹർഡിൽസിൽ ഒരു മിനിറ്റ് 5.04 സെക്കൻഡിൽ റെക്കോർഡോടെയാണു പ്രതിഭ സ്വർണം ഓടിയെടുത്തത്.
അതുല്യ പി. സജിയുടെ പേരിലുണ്ടായിരുന്ന സമയം (1:06.15) പഴങ്കഥയായി. കഴിഞ്ഞ ദിവസം 400 മീറ്ററിലും പ്രതിഭ സ്വർണം നേടിയിരുന്നു. വയനാട് പുൽപള്ളിയിൽ കർഷകനായ തേൻകുന്നേൽ പി.കെ.വർഗീസിന്റെയും ഷൈലയുടെയും മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.