അഭിമാനത്തോടെ ചാക്കോ ജോസഫ്

chacko-joseph
ഡോ. ചാക്കോ ജോസഫ്
SHARE

കണ്ണൂർ ∙ കഴിഞ്ഞ 13 വർഷം കേരളത്തിലെ സ്കൂൾ‍ കായിക രംഗത്തിന്റെ തലച്ചോറായിരുന്നു ഡോ. ചാക്കോ ജോസഫ്. 38 ഇനങ്ങളിലായി തലങ്ങും വിലങ്ങും ചിതറിക്കിടന്നിരുന്ന കായികരംഗത്തെ പ്രഫഷനൽ രൂപത്തിലേക്കു മാറ്റിയെടുത്തു എന്നതാണു പ്രധാന സംഭാവന. പതിമൂന്നാമത്തെ  കായികമേളയും വിജയകരമായി പൂർത്തിയാക്കിയെന്ന അഭിമാനത്തോടെ ചാക്കോ ജോസഫ് ഈ മേയിൽ സർവീസിൽ നിന്നു പടിയിറങ്ങുന്നു.

2007ൽ വിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് ഓർഗനൈസറായി കായികമേളകളുടെ സംഘാടന ചുമതലയേറ്റെടു വിഭാഗം ജോയിന്റ് ഡയറക്ടറായാണ് വിരമിക്കുന്നത്. മുൻപ് ഒരുമിച്ചു നടത്തിയിരുന്ന സ്കൂൾ കായികമേളകൾ 2010 മുതൽ ഗെയിംസ്, അത്‍ലറ്റിക് ഇനങ്ങളിലായി വെവ്വേറെ നടത്താനുള്ള തീരുമാനമെടുത്തത് ചാക്കോ ജോസഫാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA