ആന്ധ്രയെ വീഴ്ത്തി കേരളം അണ്ടർ 19 വനിതാ സ്കൂൾ ഫുട്ബോൾ ഫൈനലിൽ

football-rep
SHARE

കോഴിക്കോട്∙ ആതിഥേയരായ ആന്ധ്രയെ ടൈബ്രേക്കറിൽ തോൽപ്പിച്ച് (3–1) കേരളം ദേശീയ അണ്ടർ 19 വനിതാ സ്കൂൾ ഫുട്ബോൾ ഫൈനലിൽ. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചാംപ്യൻഷിപ്പിൽ ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. ഗുണ്ടൂർ സെത്തെനപ്പള്ളി പ്രഗതി ജൂനിയർ കോളജ് സ്റ്റേഡിയത്തിൽ ഇന്നു രാവിലെ നടക്കുന്ന കലാശക്കളിയിൽ ഹരിയാനയെ നേരിടും.

മുഴുവൻ സമയത്ത് ഗോൾരഹിത സമനിലയായിരുന്ന സെമിയുടെ ടൈബ്രേക്കറിൽ കേരളത്തിനായി സോണിയ ജോസ്, നന്ദന കൃഷ്ണ, എസ്.ആര്യശ്രീ എന്നിവർ സ്കോർ ചെയ്തു. ആന്ധ്രയുടെ 2 ഷോട്ട് തടഞ്ഞ ഗോൾകീപ്പർ കീർത്തന ജ്യോതിയാണ് വിജയമൊരുക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ