എസ്ബിഐ കേരളയും പ്രതിഭാ സി സി കൊട്ടാരക്കരയും ഫൈനലിൽ

SHARE

ശ്രീഗോകുലം ഇരുപത്തി അഞ്ചാമത് സെലസ്റ്റ്യൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ സെമി ഫൈനൽ മത്സരങ്ങളിൽ എസ് ബി ഐ കേരള തൃശ്ശൂർ ആത്റേയഉത്ഭവ്  ക്രിക്കറ്റ് ക്ലബ്ബിനെ 19റൺസിനും പ്രതിഭാ സി സി കൊട്ടാരക്കര സ്വാൻറൺസ് ക്രിക്കറ്റ് ക്ലബ്ബിനെ 34 റൺസിനും പരാജയപ്പെടുത്തി ഫൈനൽ പ്രവേശനം നേടി.

എസ് ബി ഐ ക്ക് വേണ്ടി മുൻ രഞ്ജി താരങ്ങളായ റൈഫി വിൻസൻറ് ഗോമസും കെ ജെ രാകേഷും  അർദ്ധസെഞ്ച്വറി നേടി .രാകേഷ് ആത്രേയയുടെ രണ്ട് വിക്കറ്റുംനേടി മാൻ ഓഫ് ദ മാച്ച് കരസ്ഥമാക്കി . പ്രതിഭ ഭാസി സിക്ക് വേണ്ടി ഷറഫുദ്ദീൻ നാലും പികെ മിഥുൻ മൂന്നും വിക്കറ്റുകൾ നേടി. ഷറഫുദ്ദീൻ ആണ് മാൻ ഓഫ് ദ മാച്ച്.

മികച്ച സ്പോർട്സ് തേടുകയാണോ / തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ