മലപ്പുറം∙ സംസ്ഥാന ജൂനിയർ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ നിലവിലെ ജേതാക്കളായ പാലക്കാട് കിരീടം നിലനിർത്തി. പാലക്കാട് 444 പോയിന്റ് നേടിയപ്പോൾ കോട്ടയം (358 പോയിന്റ്), തിരുവനന്തപുരം (260) ജില്ലകളാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ ഒക്ടോബറിൽ പാലായിൽ ആരംഭിച്ച ചാംപ്യൻഷിപ്പ് ഹാമർത്രോ അപകടത്തെത്തുടർന്നു നിർത്തിവച്ചിരുന്നു. അവശേഷിക്കുന്ന മത്സരങ്ങളാണു 5 മാസത്തിനുശേഷം കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടത്തിയത്.
സംസ്ഥാന ജൂനിയർ അത്‍ലറ്റിക് ചാംപ്യൻഷിപ്പ്: പാലക്കാടിന് കിരീടം
