ഉവ്വ്, ‘ഓഫ്സൈഡി‌ലെ റാണി’ പാലക്കാടുണ്ട്; സംശയമുണ്ടെങ്കിൽ വിഡിയോ കാണൂ!

rudra-vt-balram
രുദ്രയുടെ ബാറ്റിങ്. രുദ്രയെ കാണാൻ വി.ടി. ബൽറാം എംഎൽഎ സമ്മാനങ്ങളുമായി എത്തിയപ്പോൾ.
SHARE

തൃത്താല ∙ ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് രുദ്ര. ക്രിക്കറ്റ് ബാറ്റെടുത്താൽ നല്ല കലക്കൻ ഷോട്ടുകളുടെ റാണിയാകും ഈ കൊച്ചു മിടുക്കി. പള്ളിപ്പുറം അകാലം വീട്ടിൽ വിപിന്റെയും രേഷ്മയുടെയും മൂത്ത മകളായ രുദ്രയുടെ തകർപ്പൻ ഇടംകൈ ബാറ്റിങ് ദൃശ്യങ്ങളുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

അച്ഛൻ വിപിനോടൊപ്പം നാട്ടുമൈതാനങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റുകൾ കണ്ടാണു രുദ്രയ്ക്കു ക്രിക്കറ്റിനോട് അഭിനിവേശം തുടങ്ങിയത്. യുവരാജ് സിങ്ങിന്റെയും സ്മൃതി മന്ഥനയുടെയും കടുത്ത ആരാധികയായ രുദ്ര വലം കൈ ആയിരുന്നിട്ടും ഇടംകൈ ബാറ്റിങ് സ്വയം പരിശീലിക്കുകയായിരുന്നു.

മൂന്നു വയസ്സു മുതലാണു മകളുടെ ക്രിക്കറ്റിനോടുള്ള താൽപര്യം ശ്രദ്ധിച്ചു തുടങ്ങുന്നതെന്നു വിപിൻ പറയുന്നു.  മകൾക്കു തന്നാലാവും വിധം അറിയാവുന്ന ക്രിക്കറ്റ് പാഠങ്ങൾ ഇദ്ദേഹം പകർന്നു നൽകി. വുഷുവിലും അക്രോബാറ്റിക് ഇനങ്ങളിലും പരിശീലനം നടത്തുന്നുണ്ട് ഈ കൊച്ചു മിടുക്കി.

രാജ്യാന്ത‌ര തലത്തിൽ മത്സരിക്കുന്ന ഒരു കായിക താരമാവണം എന്ന ആഗ്രഹമാണ് രുദ്രയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ താരമായതോടെ അഭിനന്ദനവുമായി വി.ടി. ബൽറാം എംഎൽഎ രുദ്രയുടെ വീട്ടിലെത്തി. രുദ്രയുടെ കൂടെ ക്രിക്കറ്റ് കളിച്ചു രുദ്രയ്ക്ക് സ്പോർട്സ് കിറ്റ് സമ്മാനമായി നൽകിയാണ് എംഎൽഎ മടങ്ങിയത്.

English Summary: Rudra, A Batting Queen From Palakkad

മികച്ച സ്പോർട്സ് തേടുകയാണോ / തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.