കായിക സർട്ടിഫിക്കറ്റിലെ കൃത്രിമം തടയാൻ ക്യുആർ കോഡ് സംവിധാനമൊരുക്കി സംഘാടകർ
Mail This Article
തിരുവനന്തപുരം ∙ കായിക സർട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാൻ കേരള ഗെയിംസിൽ നിന്ന് ഒരു പുതിയ മാതൃക. പ്രഥമ കേരള ഗെയിംസിലെ വിജയികൾക്കു സംഘാടകർ വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിൽ മത്സര വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു സ്കാൻ ചെയ്താൽ നേരേയെത്തുക കേരള ഒളിംപിക് അസോസിയേഷന്റെ വെബ്സൈറ്റിലേക്ക്.
സർട്ടിഫിക്കറ്റ് ഒറിജിനലാണോയെന്ന് വെബ്സൈറ്റിലെ മത്സര ഫലങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താം. സംസ്ഥാനത്ത് കായികരംഗത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ പെരുകുന്നുവെന്ന പരാതികൾക്കിടെയാണു പുതിയ നീക്കം. കായിക സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ ക്യുആർ കോഡ് ഉൾപ്പെടുത്തുന്നത് ഇന്ത്യയിൽ ആദ്യമാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ് പറഞ്ഞു.
English Summary: KOA comes up with QR code facility in Certificates