ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് ടേബിൾ ടെന്നിസ് അക്കാദമിയുടെ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ് ടേബിൾ ടെന്നിസ് ടൂർണമെന്റിന്റെ  വനിതാവിഭാഗത്തിൽ തിരുവനന്തപുരം എക്സിറ്റോ  ടേബിൾ ടെന്നിസ് അക്കാദമിയുടെ പ്രണതി പി.നായർ ചാംപ്യനായി.  തിരുവനന്തപുരം റീജണൽ കോച്ചിങ് സെന്ററിന്റെ സ്മൃതി കൃഷ്ണയെ 3-1നാണ് പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ആർ.എസ്. ഭരത് കൃഷ്ണ ചാംപ്യനായി. എജീസ് ഓഫിസിന്റെ സെന്തിൽ കുമാറിനെ 3-2നാണ് തോൽപ്പിച്ചത്.

ടോപ് സീഡായ പ്രണതി പി.നായർ അണ്ടർ 19 യൂത്ത് വിഭാഗത്തിൽ കൊല്ലം എസ്എൻ ട്രസ്റ്റിന്റെ എഡ്വിന എഡ്വേർഡിനെ തോൽപ്പിച്ച് ആദ്യ സ്വർണം നേടിയിരുന്നു. അണ്ടർ സെവന്റീൻ  ജൂനിയർ ജേതാവായ  പാലക്കാട് ചാംപ്‌സ് അക്കാദമിയുടെ  മുഹമ്മദ് നാഫിൽ ഇന്നലെ അണ്ടർ 19 യൂത്ത് വിഭാഗത്തിൽ അലപ്പുഴ യുടിടി ടേബിൾ ടെന്നിസ് അക്കാദമിയിലെ മിലൻ.ബി.നായരെ 3-2ന്  പരാജയപ്പെടുത്തി ഇരട്ടക്കിരീടമണിഞ്ഞു. ചലച്ചിത്രതാരം റഹ്മാൻ ട്രോഫികൾ സമ്മാനിച്ചു.

English Summary:

Kerala Open State Ranking Table Tennis Tournament Results

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com