ADVERTISEMENT

ന്യൂഡൽഹി∙ ബൾഗേറിയയിലെ റൂസിൽ നടന്ന ഡാൻ കൊളോവ്– നിക്കോള പെട്രോവ ഗുസ്തി ടൂർണമെന്റിൽ ഇന്ത്യൻ താരം ബജ്‌രംഗ് പുനിയയ്ക്കു സ്വർണം. ഇന്ത്യൻ എയർ ഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ഈ സ്വർണം സമർപ്പിക്കുന്നുവെന്ന് പുനിയ പറഞ്ഞു. ലോക ചാംപ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ പുനിയ യുഎസ്എ താരം ജോർദാൻ ഒളിവറിനെ 12–3ന് കീഴ്പ്പെടുത്തിയാണു സ്വർണത്തിലെത്തിയത്. ടൂർണമെന്റിൽ നിന്നു പരമാവധി റാങ്കിങ് പോയിന്റുകളും പുനിയ സ്വന്തമാക്കി.

‘‘ ഈ സ്വർണം വിങ് കമാൻഡർ അഭിനന്ദനു സമർപ്പിക്കുന്നു. അദ്ദേഹമാണ് എന്റെ പോരാട്ടത്തിനു പ്രചോദനം. അദ്ദേഹത്തെ നേരിൽക്കണ്ട് കൈകൊടുക്കണം.’’– പുനിയ ട്വീറ്റ് ചെയ്തു. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ പുനിയ കഴിഞ്ഞ 5 ടൂർണമെന്റുകളിൽ നിന്നായി ഒരു വെള്ളിയും 4 സ്വർണവും നേടിയിട്ടുണ്ട്.

പാരിസിൽ 2017ൽ നടന്ന ലോക ചാംപ്യൻഷിപ്പിനു യോഗ്യത നേടാൻ കഴിയാതിരുന്ന പുനിയ അതിനു ശേഷം പങ്കെടുത്ത 10 ടൂർണമെന്റുകളിൽ നിന്നായി 10 മെഡൽ നേടി. നേരത്തെ പൂജ ധൻഡ 59 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി. സന്ദീപ് ടോമർ 61 കിലോഗ്രാം വിഭാഗത്തിൽ വെള്ളി സ്വന്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com