ADVERTISEMENT

ബർമിങ്ങാം∙ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ ഇന്ത്യൻ പ്രതീക്ഷകൾക്കു കനത്ത ആഘാതമേൽപിച്ച് സൈന നെഹ്‌വാളും കെ.ശ്രീകാന്തും ക്വാർട്ടറിൽ പുറത്ത്. സ്ഥിരമായി സൈനയുടെ വഴിമുടക്കുന്ന ലോക ഒന്നാ നമ്പർ താരം തയ്‌വാന്റെ തായ്  സു യിങ് ആണ് ഇത്തവണയും അനായാസം വീഴ്ത്തിയത്(15–21,19–21). സിന്ധു ആദ്യ റൗണ്ടിൽ പുറത്തായതോടെ ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന സൈനയുടെ പോരാട്ടം വെറും 37 മിനിറ്റിൽ അവസാനിച്ചു. രണ്ടു പേരും തമ്മിലുള്ള 20 പോരാട്ടങ്ങളിൽ സൈനയുടെ 15–ാം തോൽവിയാണിത്. തുടർച്ചയായ 13–ാം തോൽവിയും. 2015ന് ശേഷം  സു യിങ്ങിനെതിരെ സൈന വിജയിച്ചിട്ടില്ല.

പുരുഷവിഭാഗത്തിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ഇന്തൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ തോൽപ്പിച്ച ശ്രീകാന്തിനെ ലോക ഒന്നാം നമ്പർ ജപ്പാന്റെ കെന്റോ മൊമോറ്റയാണ് പറഞ്ഞു വിട്ടത് (12–21,16–21). അരക്കെട്ടിലെ പരുക്കിനെത്തുടർന്നു ഹോങ്കോങ് ഓപ്പൺ പോരാട്ടത്തിനിടെ വിരമിച്ച സു യിങ് പൂർണ കായിക ക്ഷമത വീണ്ടെടുത്തുവെന്നു തെളിയിച്ചായിരുന്നു സൈനയ്ക്കെതിരെ അനായാസം അടിച്ചുതകർത്തത്. രണ്ടാം ഗെയിമിൽ 8–3, 11–8 എന്നിങ്ങനെ ലീഡ് നേടാൻ കഴിഞ്ഞെങ്കിലും സു യിങ് വൈകാതെ മികച്ച ഫോമിൽ തിരിച്ചെത്തി. ഡെന്മാർക്കിന്റെ ലൈൻ ഹജ്മാർക്കിനെ 8–21, 21–16, 21–13ന് തോൽപിച്ചാണ് സൈന ക്വാർട്ടറിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com