ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ ചെൻ യുഫെ, കെന്റോ മൊമോറ്റ ജേതാക്കൾ
Mail This Article
×
ബർമിങ്ങാം∙ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് വനിതാ വിഭാഗം കിരീടം ചൈനയുടെ ചെൻ യുഫെയ്ക്ക്. ഫൈനലിൽ ടോപ് സീഡും ലോക ഒന്നാം നമ്പർ താരവുമായ തായ്വാന്റെ തായ് സു യിങ്ങിനെ 21–17, 21–17ന് ചെൻ യുഫെയ് തോൽപിച്ചു. രണ്ടു പേരും തമ്മിലുള്ള 12 മൽസരങ്ങളിൽ ആദ്യമായാണ് ചെൻ ജയിക്കുന്നത്. പുരുഷൻമാരിൽ ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെ തോൽപ്പിച്ച് ജപ്പാന്റെ കെന്റോ മൊമോറ്റ കിരീടം ചൂടി. ലോക ഒന്നാം നമ്പർ താരമാണ് മൊമോറ്റ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.